|    Jan 25 Wed, 2017 1:13 am
FLASH NEWS

ദലിത് പ്രക്ഷോഭം: ഗുജറാത്ത് മുഖ്യമന്ത്രി രാജിവെച്ചു

Published : 1st August 2016 | Posted By: sdq

ന്യൂഡല്‍ഹി: ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചു. സംസ്ഥാനത്ത് നടക്കുന്ന ദലിത് പ്രക്ഷോഭത്തിന്റെ പശ്ചാതലത്തില്‍ ആനന്ദിബെന്‍ പട്ടേല്‍ പാര്‍ട്ടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു.

രാജി സന്നദ്ധത വ്യക്തമാക്കി പാര്‍ട്ടി നേതൃത്വത്തിന് താന്‍ ഇന്ന് വീണ്ടും കത്ത് നല്‍കിയിട്ടുണ്ടെന്ന് പട്ടേല്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. 75കാരിയായ ആനന്ദിബെന്നിന്റെ രാജി ആവശ്യം ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. പട്ടേല്‍ പ്രക്ഷോഭത്തിന് പിന്നാലെ ദലിതുകളും ഒറ്റക്കെട്ടായി തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് പട്ടേലിന്റെ രാജി തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 485 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക