|    Feb 19 Sun, 2017 5:48 pm
FLASH NEWS

ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; നിരവധി പേര്‍ പോലിസ് കസ്റ്റഡിയില്‍

Published : 17th November 2016 | Posted By: SMR

കഴക്കൂട്ടം: മംഗലപുരത്ത് പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കാമുകന്‍ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന് കൈമാറിയ കേസില്‍ നിരവധി പേരെ മംഗലപുരം പോലിസ് കസ്റ്റഡിയിലെടുത്തു. ഈ മാസം നാലിന് മംഗലപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രേമം നടിച്ചു കാമുകന്‍ ആറ്റിങ്ങലില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും ആദ്യം കാമുകനും പിന്നീട് അയാളുടെ സുഹൃത്തും പീഡിപ്പിച്ച ശേഷം കഴകൂട്ടം കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റിന് കൈമാറുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സെക്‌സ് റാക്കറ്റില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി വീടുകാരോടു വിവരം പറയുകയും തുടര്‍ന്നു പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍വാണിഭ സംഘം കാട്ടായിക്കോണം, പോത്തന്‍കോട്, കഴക്കൂട്ടം, കന്യാകുമാരി എന്നി സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടു പോവുകയും നിരവധി പേര്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ കാമുകനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴകൂട്ടം കേന്ദ്രീകരിച്ചു അനാശാസ്യകേന്ദ്രം നടത്തുന്ന ആലപ്പുഴ സ്വദേശിനിയായ സ്ത്രീയെയും സ്ത്രീയുടെ സഹായി കൊല്ലം സ്വദേശിയായ യുവാവിനെയും മംഗലപുരം പോലിസ് കസ്റ്റഡിയില്‍ എടുെത്തങ്കിലും ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ബാക്കി പിടിയിലായവരെ പോലിസ് ചോദ്യംചെയ്തു വരുകയാണ്. കാമുകന്‍ ഒളിവിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക