|    Jul 25 Tue, 2017 4:12 pm
FLASH NEWS
Home   >  Kerala   >  

ദലിത് പെണ്‍കുട്ടികളുടെ അറസ്റ്റ്;എഎന്‍ ഷംസീറിനെതിരെ കേസ്

Published : 21st June 2016 | Posted By: mi.ptk

shamseer

മൂവാറ്റുപുഴ:  ദലിത് പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ജനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിനെതിരെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിപി ദിവ്യയ്‌ക്കെതിരെയും പോലീസ് കേസെടുത്തത്. അഞ്ജനയ്‌ക്കെതിരെ ആത്മഹത്യാ കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ സിപിഎം നേതാക്കളുടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളില്‍ വിഷമം തോന്നിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അഞ്ജന നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന പട്ടികജാതി/പട്ടിക വര്‍ഗ കമ്മീഷന് നല്‍കിയ മൊഴിയില്‍ ജയിലില്‍ കിടക്കേണ്ടി വന്നതിലുള്ള വിഷമത്തിലാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് അഞ്ജന പറയുന്നത്. അഞ്ജനയ്‌ക്കൊപ്പം ജയിലില്‍ കഴിഞ്ഞ സഹോദരി അഖിലയുടെയും പിതാവിന്റെയും മൊഴി കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കമ്മീഷന്‍ ചെയര്‍മാന്‍ പിഎന്‍ വിജയകുമാര്‍, കമ്മീഷന്‍ അംഗം ഗിരിജ എന്നിവരാണ് ആശുപത്രിയിലെത്തി അഞ്ജനയുടെ മൊഴിയെടുത്തത്. അഞ്ജനയുടെ മൊഴിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പേരുകളില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക