|    Jul 21 Sat, 2018 5:39 am
FLASH NEWS
Home   >  Kerala   >  

ദലിത് പൂജാരിക്കു നേരെ ആക്രമണം

Published : 27th September 2017 | Posted By: shadina sdna

ബിജു ആശുപത്രിയില്‍

ചെര്‍പ്പുളശ്ശേരി: ദലിത് വിഭാഗത്തില്‍ നിന്ന് തന്ത്രിവിദ്യകള്‍ പഠിച്ച് പൂജാരിയായി ഉയര്‍ന്ന യുവാവിന് നേരെ വധശ്രമം. കുന്നക്കാവ് പടുവാന്‍ തൊടി വീട്ടില്‍  ബിജുവിന് (32) നേരെയാണ് ആക്രമണമുണ്ടായത്.  ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ മംഗലാംകുന്നിലെ വാടക വീട്ടിന്റെ അടുക്കള വാതില്‍തകര്‍ത്ത് കയറിയ മുഖംമൂടി ധരിച്ച അക്രമിയാണ് ബിജുവിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. അക്രമ സമയം ഭാര്യ അമൃതയും രണ്ടു കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് അക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരെത്തിയാണ് ബിജുവിനെ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബിജുവിന്റെ കയ്യിലും കാലിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തനിക്കു നേരെ നടക്കുന്ന വധശ്രമങ്ങള്‍ ആസുത്രിതമാണെന്ന് ബിജു പറഞ്ഞു. കഴിഞ്ഞ ജൂണില്‍ കൊപ്പം വിളയൂരില്‍ വച്ചും ബിജുവിനു നേരെ വധശ്രമം ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ പൂജക്ക് പോകുന്നതിനിടെ അജ്ഞാതനായ ആള്‍ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിനു ശേഷം പൂജാ കര്‍മങ്ങളൊന്നും ചെയ്തിരുന്നില്ല. അടുത്തിടെയാണ് മംഗലാംകുന്നില്‍ ഭാര്യവീടിനടുത്ത് വാടകക്ക് താമസം തുടങ്ങിയത്. താല്‍പര്യമുള്ള കുട്ടികള്‍ക്ക് വേദപഠനം നല്‍കിയിരുന്നു. ദലിതരെ ഉള്‍പ്പെടുത്തി ചണ്ഡിക ഹോമം നടത്താനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം തനിക്ക് ഫേസ് ബുക്ക് പോസ്റ്റില്‍ വധഭീഷണി ഉണ്ടായിരുന്നതായി ബിജു പറഞ്ഞു. ബിജുവിന്റെ പരാതിയില്‍ ശീകൃഷ്ണപുരം പോലിസ് കേസെടുത്തു. വേദപഠനം പൂര്‍ത്തിയാക്കിയ ബിജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ള തന്ത്രിയാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിജു ഉപനയനത്തിന് ശേഷം ബിജു നാരായണ ശര്‍മ എന്ന പേരും സ്വീകരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss