|    Oct 23 Tue, 2018 9:26 pm
FLASH NEWS

ദലിത് പൂജാരിക്കുനേരെ ആക്രമണം : കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന ആവശ്യം ശക്തം

Published : 28th September 2017 | Posted By: fsq

 

ചെറുപ്പുളശ്ശേരി: മംഗലാംകുന്ന് താമസിക്കുന്ന ദലിത് പൂജാരി ബിജു നാരായണ ശര്‍മയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രതികളെ ഉടന്‍ പിടികൂടണമെന്നും എസ്ഡിപിഐ, ഡിവിഐഫ്‌ഐ, പികെഎസ് തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെട്ടു. നേരത്തെ നടന്ന വധശ്രമ കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലിസിന്റെ വീഴ്ചയാണെന്നും വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തി. ബിജുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റവാളികളെ പിടികൂടാന്‍ പോലിസ് അമാന്തം കാണിക്കരുതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി അഷ്‌റഫ് കെ പി കുന്നുംപുറം പ്രസ്താവിച്ചു. അദ്ദേഹം നടത്തുന്ന മാതൃകുലം ധര്‍മരക്ഷാശ്രമത്തിന് ഹിന്ദുത്വ ശക്തികളുടെ ഭീഷണിയുണ്ടെന്ന് രണ്ടു ദിവസം മുമ്പ്  ആശ്രമത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് അംഗീകാരമുള്ള കേരളത്തിലെ ആദ്യത്തെ ദലിത് തന്ത്രിയായ ബിജു നാരായണ ശര്‍മ തന്റെ സേവനം തുടങ്ങിയ കാലം മുതല്‍ തന്നെ ഹിന്ദുത്വ സവര്‍ണ താല്‍പര്യത്തിന്റെ ഇരയാകാന്‍ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ സേവനത്തില്‍ അസഹിഷ്ണുത വെച്ചു പുലര്‍ത്തുന്ന സംഘപരിവാര്‍ ശക്തികളാണ് അക്രമത്തിന്റെ പിറകിലെന്ന് ന്യായമായും സംശയമുണ്ടെന്നും എസ്ഡിപിഐ ആരോപിച്ചു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബിജുവിനെ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, സെക്രട്ടറി കെ പി അഷ്‌റഫ്, ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് മുസ്തഫ കൊളപ്പുള്ളി, മണ്ഡലം സെക്രട്ടറി ഷെരീഫ് തൃക്കടീരി, നൗഷാദ് എലിയപ്പറ്റ, അബ്ബാസ് സന്ദര്‍ശിച്ചു. ബിജുവിനെ ആക്രമിച്ചവര്‍ക്കെതിരെ പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി ചെര്‍പ്പുളശ്ശേരി എരിയകമ്മിറ്റി ആവശ്യപ്പെട്ടു. ദലിതനായാതിനാല്‍ പൂജ ചെയ്യാന്‍ പാടില്ലെന്ന ഭീഷണിയെ കുറിച്ചും അനോഷണം വേണം. ചികില്‍സയില്‍ കഴിയുന്ന ബിജുവിനെ പികെഎസ് ഏരിയാ പ്രസിഡന്റ് വി പി ശിവശങ്കരന്‍, ലോക്കല്‍ കമ്മിറ്റി അംഗം വി ടി ചാമി സംസാരിച്ചു. സംഭവത്തില്‍ പോലിസ് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ദലിതനായി പോയതുകൊണ്ട് ബിജു പൂജ ചെയ്യുന്നതില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്ന അസഹിഷ്ണുത ഒരു ജനാധിപത്യ സമൂഹത്തിനു യോജിച്ചതല്ല. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ബിജുവിനെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രെട്ടറി കെ പ്രേംകുമാര്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പ്രജീഷ്‌കുമാര്‍, കെ കൃഷ്ണന്‍കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ മുഹമ്മദ്ഷാഫി, കെ രാജീവ്, കെ അജേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss