|    Jan 24 Tue, 2017 7:04 pm
FLASH NEWS

ദലിത് പീഡനങ്ങള്‍ അവസാനിപ്പിക്കണം: കെപിഎംഎസ്

Published : 23rd July 2016 | Posted By: SMR

കൊച്ചി: രാജ്യത്തു വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രോഹിത് വെമുല മുതല്‍ ഗുജറാത്തിലെ ദലിത് വിഭാഗങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വരെ ഉല്‍ക്കണ്ഠയുണ്ടാക്കുന്നതാണ്.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയെ അപമാനിച്ച ബിജെപി നേതാക്കള്‍ ഭരണഘടനയുണ്ടാക്കിയത് ബി ആര്‍ അംബേദ്കര്‍ അല്ലെന്നു പറയുന്നത് ദലിത്‌വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണ്. സംവരണം അട്ടിമറിക്കുന്നതിന് ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്.
കെപിഎംഎസിന് ബിജെപിയുമായോ ബിഡിജെഎസുമായോ ഒരു ബന്ധവുമില്ല. സംഘടനയില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് കെപിഎംഎസുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു.
പട്ടികജാതിക്കാരുടെ വോട്ട് നേടുന്നതിനായി അയ്യങ്കാളി സ്മാരകത്തിന് 40.5 കോടി കേന്ദ്ര ഗവ. അനുവദിച്ചുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച പുറത്താക്കപ്പെട്ട കെപിഎംഎസ് നേതാക്കളും ബിഡിജെഎസും ബിജെപിയും മാപ്പുപറയണം. എയ്ഡഡ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക