|    Jan 20 Fri, 2017 11:35 am
FLASH NEWS

ദലിത് പീഡനങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കണം:എന്‍ കെ പ്രേമചന്ദ്രന്‍

Published : 15th August 2016 | Posted By: SMR

കൊല്ലം: വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന നേതൃക്യാംപിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിത് പീഡനങ്ങള്‍ക്കെതിരേ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ കേന്ദ്രമന്ത്രി രാജനാഥ്‌സിങ സംഭവങ്ങളുടെ ഗൗരവം കണക്കിലെടുക്കാതെയാണ് പ്രതികരിച്ചത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ ആത്മാര്‍ഥത ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇത് കപടനാടകത്തിന്റെ ഭാഗമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ടി പി ഭാസ്‌കരന്‍, കോയിവിള രാമചന്ദ്രന്‍, പി എസ് രാജ് ലാല്‍ തമ്പാന്‍, എം എം സജീവ്കുമാര്‍, പി കെ രാധ, ബോബന്‍ ജി നാഥ്, കെ മദനന്‍, കെ ഭരതന്‍, എ ഹരിദാസന്‍ മാസ്റ്റര്‍, മണ്ണില്‍ ദേവി, എം വി ഹെന്‍ട്രി, ഡോ.കെ ബാബു, വി ആര്‍ ബൈജു, കെ എം ഉഷാകുമാരി, പി പി കമല, മിനി ലക്ഷ്മണന്‍, പി സി മണികണ്ഠന്‍, എ രതീഷ്,  കെ ആര്‍ ആറുമുഖന്‍, ശൂരനാട് അജി, മുഖത്തല എം കൃഷ്ണന്‍കുട്ടി, കാവുവിള ബാബുരാജന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക