|    Sep 20 Thu, 2018 8:49 am
FLASH NEWS

ദലിത് പീഡനങ്ങളെ പ്രതിരോധിക്കാന്‍തയ്യാറാവണം: ദലിത് മഹിളാ ഫെഡറേഷന്‍

Published : 16th January 2017 | Posted By: fsq

 

കോഴിക്കോട്: ദലിത് വനിതകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന പീഡനങ്ങളിലും ആക്രമണങ്ങളിലും പ്രാണരക്ഷാര്‍ഥം പ്രതികരിക്കാനും പ്രതിരോധിക്കാനും വനിതകള്‍ തയാറാകണമെന്ന് കേരള ദലിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി കെ രാധ അഭിപ്രായപ്പെട്ടു. കേരള ദലിത് മഹിളാ ഫെഡറേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ശിക്ഷക് സദനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് പി പി കമല അധ്യക്ഷത വഹിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തമിഴ്‌നാട്ടിലും ദലിതര്‍ക്കെതിരെയുണ്ടായിരുന്ന പീഡനങ്ങള്‍ കേരളം ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പീഡനങ്ങള്‍ക്കറുതി വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി പി ഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന വനിതകളെ കെഡിഎഫ് സംസ്ഥാന ജന. സെക്രട്ടറി എ ഹരിദാസന്‍ പൊന്നാട അണിയിച്ചു. കെഡിഎഫ് ജില്ലാ പ്രസിഡന്റ് പി ടി ജനാര്‍ദ്ദനന്‍, സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് മെമ്പര്‍ അഡ്വ. ബിന്ദുകൃഷ്ണ, മഹിളാ ഫെഡ. സംസ്ഥാന സെക്രട്ടറി എസ് പി മഞ്ചു, ദലിതന്‍ മാസിക പത്രാധിപര്‍, സി കാളിദാസന്‍, കെ പ്രസാദ്, മഹിളാ ഫെഡറേഷന്‍ ജില്ലാ ഭാരവാഹികളായ ഇ പി കാര്‍ത്യായനി, മാളു, എന്‍ അപ്പുണ്ണി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss