|    Jul 27 Thu, 2017 12:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദലിത് പീഡനക്കേസുകള്‍: ഗുജറാത്തില്‍ 16 പ്രത്യേക കോടതികള്‍

Published : 23rd September 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തില്‍ ദലിതുകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പട്ടികജാതി/വര്‍ഗ പീഡനം തടയല്‍ നിയമ പ്രകാരമുള്ള കേസുകളുടെ വിചാരണകള്‍ ത്വരിതപ്പെടുത്തുന്നതിനായി 16 പ്രത്യേക കോടതികള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കും.
സംസ്ഥാനത്തെ 15 ജില്ലകളിലാണ് കോടതികള്‍ പ്രവര്‍ത്തിക്കുക. അഹ്മദാബാദില്‍ മാത്രം രണ്ടു കോടതികള്‍ പ്രവര്‍ത്തിക്കും.
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായമാരാഞ്ഞതിനു ശേഷമാണ് പുതിയ കോടതികള്‍ സ്ഥാപിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക