|    Jan 23 Mon, 2017 10:36 pm

ദലിത് പീഡനം: മോദി പ്രസ്താവന തട്ടിപ്പ്- പ്രതിപക്ഷം

Published : 8th August 2016 | Posted By: SMR

manish-tiwari

ന്യൂഡല്‍ഹി: ദലിതുകളെ പീഡിപ്പിക്കുന്ന ഗോസംരക്ഷകര്‍ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന തികഞ്ഞ തട്ടിപ്പാണെന്ന് പ്രതിപക്ഷം. മോദിയുടെ പ്രത്യയശാസ്ത്ര സഹയാത്രികരാണ് ഗോസംരക്ഷണത്തിന്റെ പേരില്‍ ഭീകരത സൃഷ്ടിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ദാദ്രിയില്‍ ഗോമാംസത്തിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയപ്പോള്‍ മോദി മൗനം പാലിച്ചതിനെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദ്യംചെയ്തു. വിഎച്ച്പി പിരിച്ചുവിടാന്‍ ആര്‍എസ്എസിനെ മോദി എന്തുകൊണ്ട് പ്രേരിപ്പിക്കുന്നില്ല.
ബജ്‌രംഗ്ദളിന്റെ ഭാരവാഹികള്‍ക്കെതിരേ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? തിവാരി ചോദിച്ചു. പ്രധാനമന്ത്രി കര്‍ക്കശമായ സന്ദേശം നേരത്തേ നല്‍കിയിരുന്നെങ്കില്‍ ഗോരക്ഷകരുടെ നടപടികള്‍ തടയാമായിരുന്നുവെന്ന് ജെഡിയു നേതാവ് പ്രവീണ്‍ വര്‍മയും പറഞ്ഞു. സൂര്യനു കീഴിലുള്ള മറ്റ് കാര്യങ്ങളെക്കുറിച്ചു പറഞ്ഞെങ്കിലും ഗോസംരക്ഷകരുടെ പ്രവൃത്തിയില്‍ അദ്ദേഹം മൗനം പാലിച്ചു. വര്‍മ പറഞ്ഞു. സിപിഐ നേതാവ് ഡി രാജയും പ്രധാനമന്ത്രിയെ വിമര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 199 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക