ദലിത് പീഡനം: മായാവതി ഗുജറാത്തിലേക്ക്
Published : 2nd August 2016 | Posted By: SMR
അഹ്മദാബാദ്: ഗുജറാത്തിലെ ഉനയില്‍ ഗോ സംരക്ഷകരുടെ ക്രൂരമര്‍ദ്ദനമേറ്റ നാലു ദലിതുകളെ ബിഎസ്പി നേതാവ് മായാവതി വ്യാഴാഴ്ച സന്ദര്‍ശിക്കും. മായാവതി വ്യാഴാഴ്ച എത്തുമെന്ന് അറിയിച്ചതായി സംസ്ഥാന ബിഎസ്പി സെക്രട്ടറി പ്രദീപ് പാര്‍മര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റവരെ ആദ്യം രാജ്കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് അവര്‍ ഇപ്പോള്‍ അഹ്മദാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അശോക് സര്‍വയ്യ, വഷ്റം സര്‍വയ്യ, ബെയര്‍ സര്‍വയ്യ, രമേശ് സര്‍വയ്യ എന്നിവരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരെ ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേല സന്ദര്‍ശിച്ചു. ഗിര്‍സോമനാഥ് ജില്ലയിലെ ഉനയില്‍ ജൂലൈ 11നാണ് ഗോസംരക്ഷകര്‍ ഇവരെ മര്‍ദ്ദിച്ചത്. പശുവിനെ കൊന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് 26 പേര് അറസ്റ്റിലായിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.