|    Dec 11 Mon, 2017 4:43 pm
FLASH NEWS
Home   >  National   >  

ദലിത് പീഡനം; ബിജെപി നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

Published : 31st July 2016 | Posted By: mi.ptk

bjp-flag

രാജ്‌കോട്ട്: ദലിതര്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പീഡനത്തിനിരകളായ ദലിതര്‍ക്ക് നീതി നടപ്പാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായി പോര്‍ബന്ധറിലെ ബിജെപി നേതാവ് ബാബു പന്‍ഡവദ്ര ആരോപിച്ചു.
ബാബു പന്‍ഡവദ്രയുടെ അനുയായികളായ മറ്റ് 200ഓളം വരുന്ന അംഗങ്ങളും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടുണ്ട്. പോര്‍ബന്ധറിലെ ബിജെപിയുടെ പ്രമുഖ ദലിത് നേതാവും പാര്‍ട്ടി സംസ്ഥാന പട്ടിക ജാതി വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്  ബാബു പന്‍ഡവദ്ര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക