|    Apr 25 Tue, 2017 1:59 pm
FLASH NEWS

ദലിത് പീഡനം; പോലിസുകാരെ സസ്‌പെന്റ് ചെയ്യണം: കൊടിക്കുന്നില്‍ സുരേഷ് എംപി

Published : 25th October 2016 | Posted By: SMR

കൊല്ലം: കൊല്ലം അഞ്ചാലുംമൂട് പോലിസ് സ്റ്റേഷനില്‍ ദളിത് യുവാക്കളെ അതി ക്രൂരമായി മര്‍ദ്ദിച്ച എസ്‌ഐ പ്രശാന്തിനേയും ഉത്തരവാദികളായ പോലിസുകാരേയും സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാതെ എസ്‌ഐയെ മാത്രം സ്ഥലം മാറ്റിയത് ഇടത് സര്‍ക്കാരിന്റെ ദളിത് വിരുദ്ധ മനോഭാവത്തിന്റെ പ്രകടമായ തെളിവാണെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി കുറ്റപ്പെടുത്തി.  അഞ്ചാലുംമൂട് പോലിസ് സ്റ്റേഷനില്‍ ദളിത് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റില്ലെന്ന് റിപോര്‍ട്ട് തയ്യാറാക്കി മേലധികാരികള്‍ക്ക് നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്പിക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. ദലിത് യുവാക്കളെ പോലിസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കുവാനും പ്രതികളായ പോലിസുകാരെ സംരക്ഷിക്കുവാനും സര്‍ക്കാര്‍ നടത്തുന്ന നാണംകെട്ട പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ് അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ റിപോര്‍ട്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. അഞ്ചാലുംമൂട് പോലിസ് സ്റ്റേഷനില്‍ ദലിത് യുവാക്കളെ അതിക്രൂരമായി മര്‍ദ്ദിച്ച പോലിസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊല്ലം പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് 27ന് രാവിലെ പത്തിന് ഡിസിസി നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. മാര്‍ച്ചിനെ  കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അഭിസംബോധന ചെയ്യുന്നതാണ്. കെപിസിസി ഡിസിസി നേതാക്കള്‍ പങ്കെടുക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day