|    May 23 Tue, 2017 11:02 am
FLASH NEWS

ദലിത് പീഡനം: ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Published : 1st August 2016 | Posted By: SMR

അഹ്മദാബാദ്: ഉനയിലെ ദലിത് പീഡനത്തില്‍ പ്രതിഷേധിച്ച് രാജ്‌കോട്ടില്‍ ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരണപ്പെട്ടു. യോഗേഷ് ഹിരാഭായ് സൊളാങ്കി (25)യാണ് അഹ്മദാബാദില്‍ മരിച്ചത്. രാജ്‌കോട്ടിനു സമീപം പരാണരി ഗ്രാമത്തില്‍ ഈ മാസം 19നായിരുന്നു സൊളാങ്കിയും മറ്റ് രണ്ടു യുവാക്കളും ആത്മഹത്യക്കു ശ്രമിച്ചത്.
രാജ്‌കോട്ടിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് അഹ്മദാബാദ് സിവില്‍ ഹോസ്പിറ്റലിലേക്കു മാറ്റിയ ശേഷമായിരുന്നു അന്ത്യമെന്ന് പോലിസ് അറിയിച്ചു.
സംസ്ഥാനത്ത് ദലിത് സമുദായാംഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് 20ലധികം യുവാക്കള്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day