|    Jun 25 Mon, 2018 12:31 am
FLASH NEWS

ദലിത് പീഡകരെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നു: സോമപ്രസാദ് എംപി

Published : 18th January 2017 | Posted By: fsq

 

കൊല്ലം: ദളിത് പീഡകരെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന്് കെ.സോമപ്രസാദ് എംപി .എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ചിന്നക്കട ഹെഡ് പോസ്‌റ്റോഫിസിന് മുന്നില്‍ സംഘടിപ്പിച്ച രോഹിത് വെമുല അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിരോധ സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. രോഹിത് വെമുലയുടെ മരണശേഷവും നിരവധി ദലിത് പീഡനങ്ങള്‍ രാജ്യത്ത് അരങ്ങേറി. ഇതിനെതിരേ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ദലിത് പിന്നോക്ക വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല. രോഹിത് വെമുലയുടെ മരണം സംഘപരിവാര്‍ അജണ്ഡയ്‌ക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരുമെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു. പ്രതിരോധ സംഗമത്തിന്റെ ഭാഹമായി വെമുല മുതല്‍ ജിഷ്ണുവരെ തുടരുന്ന കൊലപാതകങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ഥി സംഗമം നടത്തി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് അരവിന്ദ് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വരദരാജന്‍, എംഎംഇക്ബാല്‍, ശ്യംമോഹന്‍, ശ്രിലക്ഷ്മി, ബിഎസ് ആര്യ, ദിവ്യദിവാങ്കുരന്‍, ഫൈസല്‍, രവികുമാര്‍, നിഥിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss