|    Feb 21 Wed, 2018 3:06 pm
FLASH NEWS

ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ രാഷ്ട്രീയ ശക്തിയായി മാറണം: രാമഭദ്രന്‍

Published : 16th January 2017 | Posted By: fsq

 

കൊല്ലം:ദലിത് പിന്നാക്ക വിഭാഗങ്ങള്‍ രാഷ്ട്രീയ ശക്തിയായി മാറാതെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു. സാമൂഹിക സമത്വമുന്നണി ജില്ലാ നേതൃസമ്മേളനം പബ്ലിക് ലൈബ്രറി ഹാളില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് മാറി മാറി ഭരിക്കുന്നവര്‍ തീരുമാനമെടുക്കുന്നത്. ഏറ്റവും പിന്നണിയില്‍ കഴിയുന്ന ചെറിയ സമുദായങ്ങളെ എല്ലാ മുന്നണികളും അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക സമത്വ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് കുട്ടപ്പന്‍ ചെട്ടിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. വാദ്ധ്യാര്‍ മഹാസഭ സംസ്ഥാന ഖജാഞ്ചി പുനലൂര്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആര്‍ ശങ്കര്‍ റെഡ്ഢി, എം വല്‍സലന്‍, കെ കെ വൈദ്യനാഥന്‍പിള്ള, സി വിജയന്‍പിള്ള, അഡ്വ.ബാബു ശങ്കര്‍ റെഡ്ഢി, കൊട്ടാരക്കര കൃഷ്ണന്‍കുട്ടി, ഉമയനല്ലൂര്‍ ചന്ദ്രശേഖരപിള്ള, കടവൂര്‍ വി ഓമനകുട്ടന്‍, കെ ഭരതന്‍,  ബി പ്രിയകുമാര്‍, ആര്‍ സുജിത്, കാവുവിള ബാബുരാജന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss