|    Jul 25 Tue, 2017 4:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം; ചെന്നൈയില്‍ മുസ്‌ലിംലീഗ് പ്രതിഷേധം

Published : 15th July 2017 | Posted By: fsq

 

ചെന്നൈ: രാജ്യത്ത് ദലിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന കൊടും ക്രൂരതയ്ക്ക് അറുതി വരുത്തണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ദലിത് ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരേ മുസ്‌ലിംലീഗ് ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ ഭാഗമായി തമിഴ്‌നാട് മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ലോകം കാണുന്നുണ്ട്. കേന്ദ്രം പക്ഷേ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്.  അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്.  മതത്തിന്റെ പേരു പറഞ്ഞ് നിയമം കൈയിലെടുക്കുമ്പോഴും അധികൃതര്‍ മൗനത്തിലാണ്. അക്രമങ്ങള്‍ക്കെതിരേ മതേതര കക്ഷികളുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നൈയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ. എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.  മുസ്‌ലിംലീഗ് തമിഴ്‌നാട് ജനറല്‍ സെക്രട്ടറി കെ എ എം അബൂബക്കര്‍ എംഎല്‍എ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിച്ചു. ജുനൈദിന്റെ കുടുംബത്തിന് ചെന്നൈ കെഎംസിസി സമാഹരിച്ച 1 ലക്ഷം രൂപ പാര്‍ട്ടി നേതാക്കള്‍ക്ക് ചടങ്ങില്‍ കൈമാറി. മുസ്‌ലിംലീഗ് തമിഴ്‌നാട് ഖജാഞ്ചി എം എസ് എ ഷാജഹാന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എം അബ്ദുറഹ്മാന്‍ എക്‌സ് എം പി, സംസ്ഥാന സെക്രട്ടറിമാരായ കായല്‍ മെഹബൂബ്, അഡ്വ. ജീവ ഗിരിധരന്‍, പാര്‍ട്ടി നേതാക്കളായ സൈനുല്‍ അബിദീന്‍, എം എച്ച് ഇസ്മയില്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക