ദലിത് നേതാക്കളുടെ അറസ്റ്റ്: എസ്ഡിപിഐ പ്രതിഷേധിച്ചു
Published : 10th April 2018 | Posted By: kasim kzm
പരപ്പനങ്ങാടി: ദലിത് കൂട്ടകൊലക്കും, അവകാശ നിഷേധങ്ങള്‍ക്കുമെതിരെ ഹര്‍ത്താല്‍ നടത്താന്‍ തയ്യാറായ ദലിത് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പരപ്പനങ്ങാടിയില്‍ പ്രകടനം നടത്തി.
പ്രകടനത്തിന് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ഹമീദ് പരപ്പനങ്ങാടി, മുന്‍സിപ്പല്‍ നേതാക്കളായ കെ സിദ്ധീഖ്, യാസര്‍ അറഫാത്ത്, ജലീല്‍, മൊയ്തീന് കുട്ടി, എ ടി അബു നേതൃത്വം നല്കി.
എടപ്പാള്‍: ദലിത് സംഘടനകളുടെ ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്തെ ദലിത് നേതാക്കളെ അറസ്റ്റ് ചെയ്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് എടപ്പാളില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രകടനം നത്തി. തവനൂര്‍ മണ്ഡലം പ്രസിഡന്റ് മരക്കാര്‍ മാങ്ങാട്ടൂര്‍, ടി എ അബ്ദുല്ലക്കുട്ടി, ഹംസ കൊടക്കാട്, ജംഷീര്‍, മുഹമ്മദ്കുട്ടി നേതൃത്വം നല്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.