|    Jan 17 Tue, 2017 3:26 am
FLASH NEWS

ദലിത് ജനാധിപത്യ സംഗമം നാളത്തേക്ക് മാറ്റി

Published : 13th October 2016 | Posted By: SMR

തൃശൂര്‍: ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ദലിത് ജനാധിപത്യ സംഗമം ബിജെപി ഹര്‍ത്താലിനെ തുടര്‍ന്ന് നാളത്തേക്ക് മാറ്റി. സാഹിത്യ അക്കാദമിയില്‍ നിശ്ചയിച്ചിരുന്ന 13ലെ പരിപാടി 14ന് അജണ്ട പ്രകാരം തെക്കേ ഗോപുര നടയില്‍ നടത്തുമെന്ന് ദലിത് ജനാധിപത്യവേദി കണ്‍വീനര്‍ എം എ ലക്ഷ്ണന്‍ അറിയിച്ചു. രാവിലെ 10ന് സെമിനാര്‍ ആരംഭിക്കും. വൈകീട്ട് നാലിന് റാലി ആരംഭിക്കും. തുടര്‍ന്ന് തെക്കേ ഗോപുരനടയില്‍ നടക്കുന്ന പൊതുസമ്മേളനം ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യും.
ദലിതുകള്‍ ഐക്യപ്പെടുക ദലിതുകളോടു ഐക്യപ്പെടുക, ബ്രാഹ്മണിസമാണ് ഇന്ത്യന്‍ ഫാഷിസം എന്നീ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന പരിപാടികളില്‍ ആനന്ദ് ഹോവല്‍ (മഹാരാഷ്ട്ര), ആനന്ദ് ആചാര്യ, കെ എം സലിംകുമാര്‍, അജയ് ശേഖര്‍, എന്‍ എസ് മാധവന്‍, മുരുകവേല്‍ (തമിഴ്‌നാട്), സി എസ് വെങ്കിടേശ്വരന്‍, രേഖ രാജ്, പി ഗീത, മൂലനിവാസിമാല (മഹാരാഷ്ട്ര), പി സി ഉണ്ണിച്ചെക്കന്‍, സെലീന പ്രക്കാനം, എം എ ലക്ഷ്മണന്‍, സി എസ് മുരളി, സതി അങ്കമാലി, എം ഗീതാനന്ദന്‍, ധന്യ രാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 15, 16 തിയ്യതികളില്‍ നടക്കുന്ന ഭൂ അധികാര പ്രഖ്യാപന കണ്‍വന്‍ഷനിലും ജിഗ്‌നേഷ് മേവാനി പങ്കെടുക്കും. 15ന് രാവിലെ 11.30ന് സാഹിത്യ അക്കാദമി ഹാളില്‍ ആദിവാസി, ദലിത്, അംബേദ്കറൈറ്റ് നേതൃസംഗമം, വൈകീട്ട് നാലിന് അവകാശപ്രഖ്യാപന മാര്‍ച്ച്, 5.30ന് ഭൂ അധികാര പ്രഖ്യാപന കണ്‍വന്‍ഷന്‍ എന്നിവയുണ്ടാവും. ജിഗ്‌നേഷ് മേവാനി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക