|    Mar 29 Wed, 2017 9:15 am
FLASH NEWS

ദലിത് ക്രൈസ്തവര്‍ക്ക് നീതി: പ്രമേയം പാസാക്കണമെന്ന് കെആര്‍എല്‍സിസി

Published : 11th July 2016 | Posted By: SMR

കൊച്ചി: 1950 മുതല്‍ തുല്യനീതി നിഷേധിക്കപ്പെട്ട ഇന്ത്യയിലെ ദലിത് ക്രൈസ്തവര്‍ക്ക് നീതി നല്‍കാന്‍ ഇനിയും വൈകരുതെന്നും ഇതര ദലിത് വിഭാഗങ്ങള്‍ അനുഭവിക്കുന്ന പട്ടികജാതി പദവി ദലിത് ക്രൈസ്തവര്‍ക്കും ലഭ്യമാക്കണമെന്നും കൊച്ചിയില്‍ സമാപിച്ച കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ നിയമസഭകള്‍ പാസാക്കിയതിന്തുല്യമായ പ്രമേയം കേരള നിയമസഭയും പാസാക്കി ദലിത് ക്രൈസ്തവര്‍ക്ക് നീതി ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. ദലിത് ക്രൈസ്തവ വിഷയത്തില്‍ രംഗനാഥ കമ്മീഷന്‍ റിപോര്‍ട്ട് ഉള്‍പ്പെടെയുള്ള നിരവധി നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും അതിനോടൊന്നും അനുകൂല നിലപാടെടുക്കാതെ ഏകീകൃത സിവില്‍കോഡ് പോലുള്ള വിവാദവിഷയങ്ങളില്‍ തിടുക്കം കാട്ടുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പ്രമയേത്തില്‍ പറയുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയര്‍ത്താനുള്ള നിര്‍ദേശങ്ങളില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day