|    Sep 19 Wed, 2018 2:45 am
FLASH NEWS

ദലിത് കുടുംബത്തിനു നേരെയുണ്ടായ ആക്രമണം: കമ്മീഷന്‍ തെളിവെടുത്തു

Published : 8th January 2017 | Posted By: fsq

മൂവാറ്റുപുഴ: ദലിത് കുടുംബത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ സംസ്ഥാന പട്ടികജാതി കമ്മീഷന്‍ തെളിവെടുപ്പു നടത്തി. പുതുവല്‍സരത്തില്‍ നാസിക് ഡോളും മറ്റു വാദ്യോപകരണങ്ങളും ഉപയോഗിച്ചുള്ള ആഘോഷം അസഹനീയമായപ്പോള്‍ ഇക്കാര്യം പോലിസില്‍ പരാതിപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലം മുന്‍ പഞ്ചായത്തംഗം തടത്തിപ്പറമ്പില്‍ ഉല്ലാസിനെയും കാന്‍സര്‍ രോഗിയായ ഇദ്ദേഹത്തിന്റെ ഭാര്യ മിനിയെയും സഹോദരനെയും അമ്മയെയും സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് പട്ടികജാതി കമ്മീഷന്‍ തെളിവെടുപ്പിനെത്തിയത്. കമ്മീഷന്‍ അംഗങ്ങളായ എഴുകോണ്‍ നാരായണ ന്‍, കെ കെ മനോജ് എന്നിവരാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തി തെളിവെടുപ്പുനടത്തിയത്. തുടര്‍ന്നു നടന്ന സിറ്റിങ്ങില്‍ ആക്രമണത്തിനു നേതൃത്വം കൊടുത്തവരെ അറസ്റ്റു ചെയ്യാതിരിക്കുകയും ആക്രമണത്തി ല്‍ പരിക്കേറ്റവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്ത പോലിസ് നടപടിയെ കമ്മീഷന്‍ ചോദ്യംചെയ്തു. പരിക്കേറ്റു കഴിഞ്ഞിരുന്ന കുടുംബത്തെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജിനു നിര്‍ബന്ധിച്ചെവന്ന പരാതിയില്‍ ജനറല്‍ ആശുപത്രി ആര്‍എംഒ, സൂപ്രണ്ട്, പോലിസ് കേസ് ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ മൂവാറ്റുപുഴ സിഐയെയും എഎസ്‌ഐയെയും കമ്മീഷന്‍ വിളിച്ചു വരുത്തി ശാസിച്ചു. ഇവരോട് ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്തു നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാവണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss