|    Jun 24 Sat, 2017 2:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദലിത് കുടുംബം രാഹുലിന് ഭക്ഷണം നല്‍കിയത് കടംവാങ്ങി

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം നബി ആസാദിനെയും സല്‍ക്കരിക്കാന്‍ ദലിത് കുടുംബം ഭക്ഷണം ഒരുക്കിയത് കടംവാങ്ങി. ഉത്തര്‍പ്രദേശിലെ മാവുവിലെ സ്വാമിനാഥ് എന്ന ദലിതനാണ് ഞായറാഴ്ച കടംവാങ്ങി തങ്ങളുടെ പ്രിയ നേതാവ് രാഹുലിനും ആസാദിനും വേണ്ടി റൊട്ടിയും ഉരുളക്കിഴങ്ങ് കറിയും തയ്യാറാക്കിയത്. അടുത്ത വര്‍ഷം നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മുന്നോടിയായി നടത്തുന്ന മഹായാത്രയുടെ ഭാഗമായാണ് രാഹുലും സംഘവും മാവുവിലെത്തിയത്.
രാഹുല്‍ജി തങ്ങളുടെ ജീവിതത്തെക്കുറിച്ചു ചോദിച്ചു. പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതി ഞങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. സ്വാമിനാഥ് പറഞ്ഞു. എന്നാല്‍, ഭക്ഷണം കടംവാങ്ങിയ വിവരം അദ്ദേഹം രാഹുലിനെ അറിയിച്ചിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക