|    Sep 25 Tue, 2018 4:48 pm
FLASH NEWS

ദലിത് ആദിവാസി പീഡനങ്ങള്‍ക്ക് എതിരേ പ്രതികരിക്കും: സിഎസ്‌ഐ സിനഡ്‌

Published : 19th January 2017 | Posted By: fsq

 

കോട്ടയം: ഇന്ത്യാ മഹാരാജ്യത്ത് ഇനിയൊരു രോഹിത് വെമുല ഉണ്ടാവാതിരിക്കാന്‍ ദലിത് ആദിവാസി പീഡനങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ കോട്ടയത്ത് സമാപിച്ച സിഎസ്‌ഐ സിനഡ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമീപ കാലത്ത് കോട്ടയത്തും പരിസരങ്ങളിലും ദലിത് ആദിവാസി വിദ്യാര്‍ഥികള്‍ക്കെതിരെയുണ്ടായ ആക്രമങ്ങളില്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി. ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനയുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും പാസാക്കപ്പെട്ടു.ഇന്ന് രാവിലെ 11ന്് ചെന്നൈ റോയല്‍പ്പേട്ടയിലുള്ള സിഎസ്‌ഐ സിനഡ് ആസ്ഥാനത്ത് നടന്ന സ്വീകരണത്തിനും സ്‌തോത്ര ശുശ്രൂഷയ്ക്കും ശേഷം സഭയുടെ പരമാധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മോഡറേറ്റര്‍ ബിഷപ്പ് മോസ്റ്റ് റവ. തോമസ് കെ ഉമ്മനും ഡപ്യൂട്ടി മോഡറെറ്റര്‍ വടപ്പള്ളി പ്രസാദ റാവുവും സഹഭാരവാഹികളും ചാര്‍ജ് ഏറ്റെടുത്തു. മുന്‍ മോഡറേറ്റര്‍ ബിഷപ്പ് ഡോ.ജി ദൈവാശീര്‍വാദം, സിഎസ്‌ഐ ബിഷപ്പുമാര്‍, സിഎസ്‌ഐ മധ്യകേരള മഹായിടവക ഭാരവാഹികള്‍, സിനഡ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss