|    Sep 26 Wed, 2018 4:13 pm
FLASH NEWS

ദലിത്് വിരുദ്ധത ആധുനിക രൂപത്തില്‍ കേരളത്തിലും അഴിഞ്ഞാടുന്നു: കെഡിഎഫ്

Published : 11th February 2018 | Posted By: kasim kzm

മലപ്പുറം: വടയമ്പാടി ഭജനമഠത്തില്‍ നടന്ന ദലിത് ആത്മാഭിമാന മഹാസംഗമത്തെ പോലീസും സംഘ്പരിവാറും ചേര്‍ന്ന് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് ചരിത്രത്തെ പിറകോട്ട് നയിക്കുന്ന വിരോധാഭാസവും ദതിത്് വിരുദ്ധതയുടെ പ്രതിഫലനവുമാണെന്ന് കെഡിഎഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചിത്രകാരനായ അശാന്തന്റെ മൃതദേഹത്തോട് വിവേചനം കാട്ടിയത് ജാതിയുടെ പേരിലായിരുന്നു. വടയമ്പാടിയില്‍ ഉള്‍പ്പെടെ ദലിതര്‍ക്കു    നേരെ ഉണ്ടായ അക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് കവി കുരീപ്പുഴ ശ്രീകുമാറിനെ സംഘ്പരിവാര്‍ അക്രമിച്ചത്. അവകാശ പോരാട്ടങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയും രാജ്യദ്രോഹ കുറ്റം ചുമത്തിയും തകര്‍ക്കാനാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും ശ്രമിക്കുന്നത്. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ മുന്നേറ്റത്തിന് നേതൃത്വം നല്‍കുമെന്നും കെഡിഎഫ് ജില്ലാ പ്രസിഡന്റ് എ കെ വേലായുധന്‍ പറഞ്ഞു.  ജനറല്‍ സെക്രട്ടറി വി നാരായണന്‍, ടി പി അയ്യപ്പന്‍, കൃഷ്ണന്‍ മഞ്ചേരി, വേലായുധന്‍ വെന്നിയൂര്‍, സി രമേഷ്, രാജന്‍ പയ്യനാട്, പി സുമതി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss