|    Aug 21 Mon, 2017 9:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദലിത്പീഡനം: ആശങ്ക രേഖപ്പെടുത്തി മന്ത്രി ബാലന് ചെന്നിത്തലയുടെ കത്ത്

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തി ല്‍ ദലിത് പീഡനം അപകടകരമായി വര്‍ധിക്കുകയാണെന്നും  ഇത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പട്ടികജാതി പട്ടികവര്‍ഗ ക്ഷേമമന്ത്രി എ കെ ബാലന് കത്ത് നല്‍കി.  ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതുവരെ ദലിത് വിഭാഗത്തില്‍ പന്ത്രണ്ടോളം പേര്‍ കൊലചെയ്യപ്പെട്ടതായും 155 ദലിത് സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയായതായും 853 ദലിത് പീഡനക്കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട് എന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകള്‍. കണ്ണൂരിലെ കുട്ടിമാക്കൂലില്‍ രണ്ട് ദലിത്‌പെണ്‍കുട്ടികളെ കൈക്കുഞ്ഞിനോടൊപ്പം ജയിലില്‍ അടച്ചത് ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയായിരുന്നു. കുറ്റിയാടിയിലെ ആതിര എന്ന ദലിത് പെണ്‍കുട്ടി പോലിസിന്റെ സദാചാര പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു. വാളയാറില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത രണ്ട് ദലിത് പെണ്‍കുട്ടികള്‍ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വന്നു.   ഈ പീഡനപരമ്പരകള്‍ ഇപ്പോള്‍ വിനായകന്‍ എന്ന പാവം ദലിത് യുവാവിന്റെ ആത്മഹത്യയില്‍ എത്തിനില്‍ക്കുന്നു. ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. ഇത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക