|    Sep 23 Sat, 2017 11:39 pm
FLASH NEWS

ദലിതുകള്‍ പ്രക്ഷോഭത്തിന്: മുല്ലശ്ശേരിയില്‍ ജനകീയകണ്‍വന്‍ഷന്‍

Published : 21st November 2016 | Posted By: SMR

തൃശൂര്‍: മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്റെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനു ദലിത് പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു. ഉണ്ണികൃഷ്ണന്റെ ആത്മഹത്യയ്ക്കു കാരണക്കാരായവരെന്നു സംശയിക്കുന്ന അഭിഭാഷകരടക്കമുള്ളവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക, പോലിസ് പീഡനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, ഉണ്ണികൃഷ്ണന്റെ പരാതി അവഗണിച്ച നടപടി അന്വേഷിക്കുക, ഉണ്ണികൃഷ്ണന്റെ കുടുംബത്തിനു നീതി ഉറപ്പാക്കുക, കേസ് സിബിഐയ്ക്ക് വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രചാരണപരിപാടികളും പ്രക്ഷോഭവും നടത്താനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ 27ന് ഉച്ചയ്ക്ക് രണ്ടിന് ഉണ്ണികൃഷ്ണന്റെ ജന്മനാടായ മുല്ലശേരിയില്‍ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. വിവിധ ദലിത്, ജനാധിപത്യ സംഘടനകളുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ സമരസസമിതിക്കും രൂപം നല്‍കും. കണ്‍വന്‍ഷനില്‍ കാസര്‍കോട് ജില്ലയിലെ ദലിത് കൂട്ടായ്മയായ കര്‍മ്മസമിതിയുടെ നേതാക്കളും പങ്കെടുക്കും. കെഎസ് ബാലന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പികെ നാരായണന്‍ സംസാരിച്ചു. കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിന് കെഎസ് ബാലന്‍ (ചെയര്‍മാന്‍), ഇപി കാര്‍ത്തികേയന്‍ (കണ്‍വീനര്‍), എകെ സന്തോഷ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി ആക്്ഷന്‍ കൗ ണ്‍സില്‍ രൂപീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക