|    Oct 21 Sat, 2017 5:01 am
FLASH NEWS
Home   >  Kerala   >  

ദലിതുകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിക്കുക: എസ്.ഡി.പി.ഐ

Published : 21st July 2016 | Posted By: G.A.G

കോഴിക്കോട്: ദലിതുകള്‍ക്കെതിരായി രാജ്യത്ത് വര്‍ധിച്ച് വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സാമൂഹ്യപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ ജനസമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, പലപ്പോഴും സര്‍ക്കാറുകള്‍ ഇതിനു തയ്യാറാകുന്നില്ലെന്ന് മാത്രമല്ല വിവേചനപരമായ നിലപാടാണ് ദലിതുകളോട് സ്വീകരിക്കുന്നത്. ദലിതുകളുടെ പുരോഗതിയും വളര്‍ച്ചയും തടയുന്നതിന് ബോധപൂര്‍വ്വമായ ഇടപെടലുകളുണ്ടാവുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി കാണാം. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗുജറാത്തില്‍ നടന്നത്. ഗോവധം ആരോപിച്ച് ദലിതുകളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദലിതുകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ജൂലൈ 22ന് (വെള്ളി) ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ  സംഘടിപ്പിക്കുമെന്നും സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു, യഹിയ തങ്ങള്‍, പി അബ്ദുല്‍ ഹമീദ്, എ.കെ സലാഹുദ്ദീന്‍, ജലീല്‍ നീലാമ്പ്ര, പി.കെ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക