|    Feb 25 Sun, 2018 5:31 pm
FLASH NEWS

ദലിതുകളെ വേട്ടയാടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ

Published : 5th February 2018 | Posted By: kasim kzm

കൊച്ചി: വടയമ്പാടി ജാതി മതില്‍ വിരുദ്ധ സമരത്തിനെതിരേ ആര്‍എസ്എസ്സും പോലിസും ചേര്‍ന്ന് നടത്തിയ കൈയേറ്റവും അറസ്റ്റും പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്.  സമാധാനപരമായി സമരത്തിനെത്തിയ ദലിത് നേതാക്കളെയും സാമൂഹ്യ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത പോലിസ്, സമരം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ആര്‍എസ്എസ്സുകാര്‍ക്കെതിരേ ചെറുവിരലനക്കിയില്ല. പോലിസിന്റെ കണ്‍മുന്നിലാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. ദലിത് നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് അനുവദിക്കാനാവില്ല. പിണറായിയുടെ പോലിസിന്റെ സംഘപരിവാര വിധേയത്വമാണ് വടയമ്പാടിയിലെ ഏകപക്ഷീയ നടപടിയിലൂടെ  വ്യക്തമായത്. കേരളം ദീര്‍ഘകാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത നവോത്ഥാനം, അയിത്തം പോലുള്ള ഉച്ചനീചത്വങ്ങള്‍, ജാതി മതിലുകള്‍ നിര്‍മിച്ച് പുനരവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ പൊതുസമൂഹം അനുവദിക്കില്ലെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.  ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss