|    Aug 18 Fri, 2017 10:07 pm
FLASH NEWS
Home   >  News now   >  

ദലിതുകളെ വിലക്കെടുക്കാനായില്ല, അമിത് ഷായുടെ പരിപാടി റദ്ദാക്കി

Published : 31st July 2016 | Posted By: sdq

amitshah bjpആഗ്ര: ബിജെപി ഇന്ന് ആഗ്രയില്‍ നടത്താനിരുന്ന ദലിത് റാലി ദലിത് ജനകൂട്ടത്തെ സംഘടിപ്പിക്കാനാവാത്തതിനെ തുടര്‍ന്ന് റദ്ദാക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്ന റാലിയാണ് ദലിതുകളെ പങ്കെടുപ്പിക്കാന്‍ സാധിക്കാത്തതോടെ റദ്ദാക്കേണ്ടി വന്നത്. 40,000 ദലിതുകളെ സംഘടിപ്പിച്ച് റാലി നടത്താനായിരുന്നു തീരുമാനം. യുപിയിലെ ബിജെപി ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിങ്ങിന്റെ ദലിത് വിരുദ്ധ പരാമര്‍ശവും കേന്ദ്രത്തിന്റെയും സംഘപരിവാരത്തിന്റെയും ദലിത് വിരുദ്ധ നടപടികളുടെയും പ്രതിഫലനമാണ് ദലിതുകളെ വിലക്കെടുക്കുന്നതില്‍ ബിജെപിയ്ക്ക് വിനയായിരിക്കുന്നത്.
അതേസമയം, മോശം കാലാവസ്ഥ മൂലമാണ് റാലി റദ്ദാക്കിയതെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക