|    Jan 19 Thu, 2017 7:52 am
FLASH NEWS

ദലിതുകളെ പന്നികുട്ടികളോട് ഉപമിച്ച് ബിജെപി എംഎല്‍എ

Published : 21st June 2016 | Posted By: sdq

BJP MLA from Dombivli Ravindra Chavan

ദലിതുകളെ പന്നികളോട് ഉപമിച്ച ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദമായി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ധോബിവലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എ രവീന്ദ്ര ചവാനാണ് ദലിതുകളെ പന്നികുട്ടികളോട് ഉപമിച്ച് വിവാദത്തിലായത്. താനെയില്‍ നടന്ന സ്മാര്‍ട്ട് സിറ്റി പ്രാഗ്രാമിന്റെ ഉദ്ഘാടന ചടങ്ങിലാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപി നേതാക്കളേ അബ്രഹാം ലിങ്കണോട് താരതമ്യം ചെയ്ത് സംസാരിക്കവെയാണ് എംഎല്‍എ ദലിതുകളെ പന്നികളോട് ഉപമിച്ചത്.

 അബ്രഹാം ലിങ്കണ്‍ പന്നികുട്ടികളെ ഓവുചാലുകളില്‍ നിന്ന് എടുത്ത് കഴുകി വൃത്തിയാക്കിയത് പോലെയാണ് നരേന്ദ്രമോഡിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഫെഡ്‌നാവിസും ദലിതുകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു എംഎല്‍എയുടെ ‘തള്ള്’.
കേന്ദ്രമന്ത്രി ജനറല്‍ വികെ സിങ് ദലിതുകളെ പട്ടികുട്ടികളോട് ഉപമിച്ചത് നേരത്തെ ഏറെ വിവാദമായിരുന്നു. ഹരിയാനയില്‍ ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നതിനെ തെരുവു നായക്കളെ കല്ലെറിയുന്നതിനോട് ഉപമിച്ച കേന്ദ്ര മന്ത്രി വി കെ സിങ് പിന്നീട് മാപ്പു പറയുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 291 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക