|    Jan 22 Sun, 2017 5:18 am
FLASH NEWS

ദലിതര്‍ തൊലിയുരിച്ച പശുവിനെ കൊന്നത് സിംഹങ്ങള്‍: പോലിസ്

Published : 28th July 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തില്‍ മര്‍ദ്ദനമേറ്റ ദലിത് യുവാക്കള്‍ തൊലിയുരിച്ച പശുവിനെ സിംഹങ്ങള്‍ കൊന്നതാണെന്ന് ഗുജറാത്ത് പോലിസ്. സംഭവം നടന്നതിന്റെ തലേരാത്രിയില്‍ സിംഹങ്ങളാണ് പശുവിനെ കൊന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സിഐഡി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് എസ് ത്രിവേദി പറഞ്ഞു.
മോട്ടസമാധിയാലയ്ക്കടുത്ത് ബേദിയ ഗ്രാമത്തില്‍ ഒരു പശുവിനെയും തൊട്ടടുത്ത ഗ്രാമങ്ങളില്‍ മൂന്നു പശുക്കളെയും സിംഹങ്ങള്‍ കൊന്നുതിന്നതായി ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിട്ടുണ്ട്. പിറ്റേന്നു രാവിലെ ഈ പശുക്കളുടെ ജഡം സംസ്‌കരിക്കുവാന്‍ ദലിതരെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും അവര്‍ പശുവിനെ കൊന്നിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ത്രിവേദി അറിയിച്ചു. ഗീര്‍ സംരക്ഷിതവനം ഗ്രാമത്തില്‍ നിന്ന് അകലെയാണെങ്കിലും ഈ പ്രദേശങ്ങളില്‍ സിംഹങ്ങളെ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദലിതുകള്‍ പശുവിന്റെ തോലുരിഞ്ഞ സമയത്ത് ഗോസംരക്ഷണ സമിതിയെ വിളിച്ചുവരുത്തിയതാരാണെന്നും അതിനു പിന്നിലുള്ള ഉദ്ദേശ്യം എന്തായിരുന്നുവെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും ത്രിവേദി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക