|    Mar 23 Thu, 2017 6:07 pm
FLASH NEWS

ദലിതരുടെ സ്ഥലം കൈക്കലാക്കാന്‍ അക്രമവും ഭീഷണിയും

Published : 1st August 2016 | Posted By: SMR

വെള്ളറട: കോളനിയിലെ വീടും പറമ്പും സ്വന്തമാക്കിയ വ്യക്തി ദലിത് കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കള്ളക്കേസില്‍ കുടുക്കിയും പീഡിപ്പിക്കുന്നതായി പരാതി. ചെമ്പൂര് മുടിപ്പുര വിളാകം ലക്ഷംവീട് കോളനി നിവാസികളാണ് ആര്യങ്കോട് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചെമ്പൂര് സ്വദേശിയായ മുരുകന്‍ ആശാരി എന്നയാള്‍ കോളനിയിലെ പത്തു വീടുകളും അവരുടെ പറമ്പുകളും കുറഞ്ഞ വില നല്‍കി ഭീഷണിപ്പെടുത്തി വിലയാധാരമായി വാങ്ങുകയായിരുന്നു.
ശേഷിച്ച മൂന്നു വീട്ടുകാരുടെ വീടും വസ്തുക്കളും നല്‍കണമെന്ന് ആവശ്യപ്പെട്ട് മുരുകന്‍ ആശാരി നിരവധി തവണ സമീപിച്ചെങ്കിലും വീട്ടുകാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഈ മാസം 8നു രാത്രി ഏഴോടെ ചിലര്‍ 67കാരനായ ജോയ്‌സിനെയും ഭാര്യ തങ്കമണിയെയും ആക്രമിച്ച് കതകും ജനാലകളും തകര്‍ത്തു. ആര്യങ്കോട് പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 15 ദിവസം കഴിഞ്ഞ് അക്രമി നല്‍കിയ കള്ളപ്പരാതിയില്‍ പോലിസ് വീട്ടുകാരെ വിരട്ടുകയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തൊഴിലുറപ്പുജോലിയില്‍ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ സാധുകുടുംബം ജീവിച്ചുപോരുന്നത്. ആര്യങ്കോട് പോലിസ് പണി സൈറ്റില്‍ പോയി നിരന്തരം ഭീഷണിപ്പെടുത്തുന്നതിനാല്‍ ജോലിക്ക് പോവാനാകാതെ പട്ടിണിയിലാണ് ഈ കുടുംബം. തങ്കമണി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ പണമില്ലാതെ തളര്‍ന്നുകിടക്കുകയാണിപ്പോള്‍. പോലിസിന്റെയും സമീപവാസിയുടെയും ഭീഷണി തുടര്‍ന്നാല്‍ കൂട്ട ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നും ഇവര്‍ പറയുന്നു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക