|    Aug 24 Thu, 2017 4:57 am
FLASH NEWS

ദലിതരായ അമ്മയെയും മകളെയും വീട്ടില്‍ക്കയറാന്‍ അനുവദിക്കുന്നില്ലെന്ന്

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: ദലിത് ക്രിസ്തന്‍ വിഭാഗത്തില്‍പ്പെട്ട അമ്മയെയും മകളെയും വീട്ടില്‍ കയറാന്‍ അയല്‍വാസികള്‍ അനുവദിക്കുന്നില്ലെന്നു പരാതി. പത്തനംതിട്ട ആറന്മുളയില്‍ മുള്ളയ്ക്ക മലയില്‍ വീട്ടില്‍ തങ്കമ്മയും മകള്‍ ജൂബിയുമാണു വീട്ടില്‍ കയറാനാവാതെ ദുരിതമനുഭവിക്കുന്നത്. അയല്‍വാസികളായ മുള്ളയ്ക്കമലയില്‍ ചെല്ലമ്മ ശ്രീധരന്‍, രാജശേഖരന്‍ നായര്‍, എം എസ് സുനില്‍ എന്നിവര്‍ ചേര്‍ന്നാണു തങ്ങളുടെ വസ്തു തട്ടിയെടുക്കുന്നതിനായി പീഡിപ്പിക്കുന്നതെന്നു ജൂബിയും തങ്കമ്മയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വീടിനു നാലുവശവും മുള്ളുവേലി കെട്ടിയടച്ച് വഴിതടഞ്ഞുകൊണ്ടാണ് അയല്‍വാസികള്‍ ദ്രോഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അനുകൂലമായ രണ്ടു കോടതിവിധിയുണ്ടായിട്ടും അത് നടപ്പാക്കാന്‍ അധകൃതര്‍ ശ്രമിക്കുന്നില്ല. മറ്റാരും സഹായിക്കാനില്ലാത്തതിനാല്‍ വീട്ടില്‍കയറാനാനാതെ റോഡരികിലും വെയിറ്റിങ് ഷെഡിലും വരെ അന്തിയുറങ്ങേണ്ട സാഹചര്യമാണു വര്‍ഷങ്ങളായുള്ളത്. തനിക്കും അമ്മയ്ക്കും മാനസികപ്രശ്‌നങ്ങളാണെന്നും മോശമായി ജീവിക്കുന്നവരാണെന്നുമുള്ള പ്രചാരണം നാട്ടുകാരെ തങ്ങളില്‍ നിന്ന് അകറ്റിയതായി ജൂബി പറഞ്ഞു. നിരന്തര ഭീഷണി മൂലം കേസ് പിന്‍വലിച്ചെങ്കിലും വീട്ടിലേക്ക് കയറാനുള്ള വഴി വിട്ടുനല്‍കാന്‍ അയല്‍വീട്ടുകാര്‍ തയ്യാറല്ല. മാത്രവുമല്ല വീട് ഇടിച്ചുപൊളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുയും ചെയ്തു. ഡിജിപിക്ക് പരാതി കൈമാറാന്‍ എത്തിയതാണെന്നും സര്‍ക്കാരും അധികൃതരും അനുകൂല സാഹചര്യമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അംബേദ്കര്‍ ജനകീയ വേദി ഭാരവാഹികളായ രമണന്‍ വാഴമുട്ടം, ലളിത മലയാലപ്പുഴ പങ്കെ—ടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക