|    Jan 22 Sun, 2017 7:56 pm
FLASH NEWS

ദലിതനായതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ഡല്‍ഹി മുന്‍ മന്ത്രി സന്ദീപ് കുമാര്‍

Published : 1st September 2016 | Posted By: mi.ptk

sandeep-kumar

ന്യൂഡല്‍ഹി: ദലിതനായതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ആംആദ്മി സര്‍ക്കാരില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ശിശുക്ഷേമ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സന്ദീപ് കുമാര്‍. രണ്ട് സ്ത്രീകള്‍ക്കൊപ്പമുള്ള  വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സന്ദീപിനെ അരവിന്ദ് കെജരിവാള്‍ പുറത്താക്കിയത്.
എന്നാല്‍ വീഡിയോയിലുള്ളത് താനല്ലെന്നും വിവാദ ദൃശ്യങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കണമെന്നും സന്ദീപ് കുമാര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും താന്‍ എന്നും ആംആദ്മിയുടെ പടയാളിയായിരിക്കുമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
കെജരിവാള്‍ സര്‍ക്കാരില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ് കുമാര്‍. നിയമ മന്ത്രിയായിരുന്ന ജിതേന്ദര്‍ സിങ്, ഭക്ഷ്യമന്ത്രിയായിരുന്ന അഹമ്മദ് ഖാന്‍ എന്നിവരാണ് ഇതിന് മുമ്പ് പുറത്താക്കപ്പെട്ട മന്ത്രിമാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 128 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക