|    Aug 24 Thu, 2017 1:10 am
FLASH NEWS
Home   >  Kerala   >  

ദര്‍സ് കഴിഞ്ഞ് വീട്ടിലെത്തിയ മകന്‍ കണ്ടത് മാതാവിന്റെ ദുര്‍ഗന്ധംവമിക്കുന്ന മൃതദേഹം

Published : 13th August 2017 | Posted By: shadina sdna

കുമ്പള: ദര്‍സില്‍ പഠിക്കാന്‍ പോയ മകന്‍ അഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ കണ്ടത് ഉമ്മയുടെ ദുര്‍ഗന്ധം വഹിക്കുന്ന മൃതദേഹം. കുമ്പള പുതിഗെ എകെജി നഗറില്‍ ആയിശ (52) ആണ് മരിച്ചത്. പെരിയടുക്കയിലെ പള്ളിദര്‍സില്‍ താമസിച്ചു പഠിക്കുന്ന മകന്‍ ബാസിത് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് സൂചന.
കര്‍ണാടക സ്വദേശികളായ ആയിശയും മകനും 11 വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്. മാതാവിനെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാതായതോടെയാണ് മകന്‍ വീട്ടിലേക്കു വന്നത്. കഴിഞ്ഞ ഞാറാഴ്ച്ചയും ബാസിത് വീട്ടിലെത്തിയിരുന്നു എന്നാല്‍ വീട് പൂട്ടിയ നിലയിലായിരുന്നു.
കല്ല്യാണ വീടുകളിലും മറ്റും ജോലിക്കു പോവാറുണ്ടായിരുന്ന ആയിഷ അങ്ങനെ എവിടെയെങ്കലും പോയതായിരിക്കുമെന്ന് കരുതി ബാസിത് തിരിച്ചു പോവുകയായിരുന്നു. പിന്നീട് മാതാവിന്റെ വിവരം ഒന്നുമില്ലാത്തതിനാല്‍ ബാസിത് വെള്ളിയാഴ്ച്ച രാത്രി വീണ്ടും വീട്ടിലേക്കു വന്നു. വീടിനു പരിസരത്ത് ദുര്‍ഗന്ധം വമിച്ചിരുന്നു. വാതിലിനു മുട്ടിയിട്ടും തുറക്കാഞ്ഞതിനാല്‍ ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് ആയിഷ മരിച്ചു കിടക്കുന്നത് കണ്ടത്. ബാസിത്തിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ പോലിസില്‍ വിരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക