|    Jun 25 Mon, 2018 4:18 am
FLASH NEWS

ദര്‍ശിനി: സമഗ്ര സംഭാവനാ പുരസ്‌കാരവും പ്രേക്ഷക അവാര്‍ഡും സമ്മാനിച്ചു

Published : 31st January 2017 | Posted By: fsq

 

തിരൂര്‍: മലയാളസര്‍വകലാശാല ദര്‍ശിനി അന്താരാഷ്ട്രചലച്ചിത്രോല്‍സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് വിഖ്യാത സംവിധായകന്‍ കെ എസ് സേതുമാധവന് സമ്മാനിച്ചു. മികച്ച ചിത്രത്തിനുള്ള ദര്‍ശിനി പ്രേക്ഷക അവാര്‍ഡ് “ഒറ്റയാള്‍ പാത’ എന്ന ചിത്രത്തിന്റെ സംവിധായകരായ സതീഷ് ബാബുസേനനും, സന്തോഷ് ബാബുസേനനും ഏറ്റുവാങ്ങി.  നാലുനാള്‍ നീണ്ടുനിന്ന മേളയ്ക്ക് സമാപനം കുറിച്ചുകൊണ്ട് കലാശാലയിലെ രംഗശാല ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ നല്‍കിയത്.”എന്റെ അനുഭവങ്ങളും പാളിച്ചകളും പുതുതലമുറയുമായി പങ്കുവെയ്ക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍’- അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് സേതുമാധവന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ വല്‍സല സേതുമാധവനും സന്നിഹിതയായിരുന്നു.വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരക്കഥാകൃത്ത് ഡോ. സിജി രാജേന്ദ്രബാബു, സമാപനചിത്രമായ ഇഷ്ടിയുടെ സംവിധായകന്‍ ഡോ. ജി പ്രഭ, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവര്‍ സംസാരിച്ചു. പ്രഫ. മധുഇറവങ്കര ഫെസ്റ്റിവല്‍ അവലോകനം ചെയ്തു. അസി.പ്രഫ. ആര്‍ വിദ്യ പ്രശസ്തി പത്രം വായിച്ചു. ഡോ. സുധീര്‍ എസ് സലാം , സുധീഷ് മോഹന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss