|    Jun 25 Sun, 2017 12:32 am
FLASH NEWS

ദര്‍ശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് 18ന് തിരിതെളിയും

Published : 16th November 2016 | Posted By: SMR

കോട്ടയം: 33ാമത് ദര്‍ശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയ്ക്ക്  18ന് തിരി തെളിയും. കോട്ടയം തിരുനക്കര മൈതാനിയിലാണ് പുസ്തകമേള നടക്കുക. മേളയുടെ ഉദ്ഘാടന കര്‍മം  മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. പ്രശസ്ത സാഹിത്യ നിരൂപകന്‍ എം കെ സാനു മുഖ്യാതിഥിയായിരിക്കും. പുസ്തകമേളയുടെ ഡയറക്ടറി കലക്ടര്‍ സി എ ലത പ്രകാശിപ്പിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന ദര്‍ശനവാണി പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കോട്ടയം പ്രൊവിന്‍ഷ്യല്‍ ഡോ. ജോര്‍ജ് ഇടയാടിയില്‍ സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തും. ദര്‍ശന ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍ സിഎംഐ,ഫാ. തോമസ് പുതുശ്ശേരി സിഎംഐ,  തേക്കിന്‍കാട് ജോസഫ് സംസാരിക്കും. ദര്‍ശന കലാസന്ധ്യ ഉദ്ഘാടനം ഫിലിം ഫെയിം കുമാരി മീനാക്ഷി നിര്‍വഹിക്കും. യോഗത്തില്‍ അഡ്വ. കെ അനില്‍കുമാര്‍ എഴുതിയ പരിസ്ഥിതി ശാസ്ത്രം പഠനവും പ്രയോഗവും എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുന്നതാണ്. വാര്‍ത്തസമ്മേളനത്തില്‍ ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന, ഡോ. പോള്‍ മണലില്‍, തേക്കിന്‍കാട് ജോസഫ്, സി ജി വാസുദേവന്‍ നായര്‍, ജേക്കബ് പണിക്കര്‍  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക