|    Jul 27 Thu, 2017 8:06 am
FLASH NEWS

ദര്‍ശന അക്കാദമിയുടെ നാടക മല്‍സരം നാളെ മുതല്‍

Published : 20th October 2016 | Posted By: SMR

കോട്ടയം: ദര്‍ശന അക്കാദമി സംഘടിപ്പിക്കുന്ന അഖില കേരള പ്രഫഷനല്‍ നാടകമല്‍സരം നാളെ മുതല്‍ 30 വരെ നടക്കും. 60 സമിതികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 നാടകങ്ങളാണ് മല്‍സരിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് 5.30ന് നടക്കുന്ന സമ്മേളനം സിനിമാ താരം കലാശാല ബാബു ഉദ്ഘാടനം ചെയ്യും. സിഎംഐ സഭ ജനറല്‍ ഫാ. പോള്‍ അച്ചാണ്ടി അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോര്‍ജ് ഇടയാടില്‍. ഫാ. തോമസ് പുതുശേരി, തേക്കിന്‍കാട് ജോസഫ് സംസാരിക്കും. രചന സംവിധാനം അവതരണം, അഭിനയം എന്നീ വിഭാഗങ്ങളില്‍ മികച്ച കലാകാരന്‍മാര്‍ക്ക് കാഷ് അവാര്‍ഡും ലഭിക്കും. മികച്ച നാടകത്തില്‍ 25,000 രൂപയും ഫൗണ്ടേഷന്റെ എവര്‍ റോളിങ് ട്രോഫി ലഭിക്കും. രണ്ടാം സമ്മാനമായി 20,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിക്കും. മികച്ച രചന, സംവിധാനം, സംഗീതം, ഗാനാലാപനം, നടന്‍, നടി തുടങ്ങിയ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് 7500 രൂപ വീതവും മികച്ച സഹനടന്‍, സഹനടി, ഹാസ്യ നടന്‍ എന്നിവര്‍ക്ക് 5,000 രൂപ വീതവും പ്രത്യേക കാഷ് അവാര്‍ഡുകളും ഫലകവും ലഭിക്കും. ദിവസവും വൈകീട്ട് 5.30ന് ആരംഭിക്കുന്ന നാടകത്തില്‍ പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ.ജസ്റ്റിന്‍ കാളിയാനിയില്‍, കണ്‍വീനര്‍ തേക്കിന്‍കാട് ജോസഫ്, നാടക നടന്‍ പി ആര്‍ ഹരിലാല്‍  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക