|    Mar 24 Fri, 2017 3:45 am
FLASH NEWS

ദരായ: അവസാന ആശുപത്രിയും സൈന്യം തകര്‍ത്തു

Published : 20th August 2016 | Posted By: SMR

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനം ദമസ്‌കസിനു സമീപം ദരായയിലുള്ള അവസാനത്തെ ആശുപത്രിയും സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നു. സര്‍ക്കാര്‍ ഉപരോധം തുടരുന്ന ദരായയിലെ 8000ത്തോളം സിവിലിയന്‍മാര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന ഏക ആശുപത്രിയാണ് ഇന്നലെ പുലര്‍ച്ചെ ആക്രമണത്തില്‍ തകര്‍ന്നത്.
ആക്രമണങ്ങള്‍ നേരിടുന്ന സിവിലിയന്‍മാര്‍ക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി വന്നിരുന്നതായി ദരായയില്‍ നിന്നുള്ള ഒരു ഡോക്ടര്‍ പ്രതികരിച്ചു. ദരായ പ്രാദേശിക ഭരണ സമിതി യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് ഡോക്ടറുടെ പ്രതികരണമുള്ളത്. വിയറ്റ്‌നാമില്‍ യുഎസ് പ്രയോഗിച്ച നാപാം ഉപയോഗിച്ചാണ് സിറിയന്‍ സൈന്യത്തിന്റെ ആക്രമണമെന്ന് ദരായയില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.
തീപ്പിടിത്തത്തിനു കാരണമായ നാപാം പോലുള്ള സ്‌ഫോടന വസ്തുക്കളെ അന്താരാഷ്ട്ര തലത്തില്‍ ഭാഗികമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം ആയുധങ്ങളുപയോഗിച്ച് വിമത മേഖലകള്‍ക്കു നേരെ ആക്രമണം നടത്തുന്ന സിറിയന്‍ സര്‍ക്കാരിനും റഷ്യക്കുമെതിരേ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ ൈററ്റ്‌സ് വാച്ച് അടുത്തിടെ വിമര്‍ശനമുന്നയിച്ചിരുന്നു. ജൂണ്‍ 5 മുതല്‍ ഈ മാസം 10 വരെ ആറാഴ്ചയ്ക്കിടെ 18 തവണയാണ് റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സൈന്യം ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ച് ഹലബ്, ഇദ്‌ലിബ് പ്രവിശ്യകളടക്കമുള്ള വിമത മേഖലകളില്‍ ആക്രമണം നടത്തിയതെന്ന് ഹ്യൂമന്‍ ൈററ്റ്‌സ് വാച്ച് പറയുന്നു.

(Visited 229 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക