|    Dec 18 Mon, 2017 12:41 pm
Home   >  Todays Paper  >  page 7  >  

ദയാശങ്കറുടെ അറസ്റ്റ ബിജെപി തടയുന്നു: മായാവതി

Published : 25th July 2016 | Posted By: SMR

ലഖ്‌നോ: തനിക്കെതിരേ അപകീര്‍ത്തിപരമായി സംസാരിച്ച ബിജെപി നേതാവ് ദയാശങ്കര്‍ സിങിന്റെ അറസ്റ്റ് ബിജെപി തടയുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു. തനിക്കെതിരേ കേസെടുക്കാന്‍ എസ്പി സര്‍ക്കാരില്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തിയെന്നും അവര്‍ കുറ്റപ്പെടുത്തി. ഗുജറാത്തില്‍ ദലിതുകള്‍ക്കെതിരായ അതിക്രമത്തില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. യുപിയില്‍ ബിഎസ്പി അധികാരത്തില്‍ വന്നാല്‍ ദയാശങ്കര്‍ സിങ് അടക്കമുള്ളവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss