|    Jun 20 Wed, 2018 11:28 am
Home   >  Todays Paper  >  page 7  >  

ദയാശങ്കറുടെ അറസ്റ്റ തടയാന്‍ കോടതി വിസമ്മതിച്ചു

Published : 29th July 2016 | Posted By: SMR

ലഖ്‌നോ: ബിഎസ്പി നേതാവ് മായാവതിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ബിജെപി നേതാവ് ദയാശങ്കര്‍ സിങിന്റെ അറസ്റ്റ് സ്റ്റേ ചെയ്യാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ഹരജിയില്‍ ആഗസ്ത് അഞ്ചിനകം മറുപടി നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സിങ് കോടതിയെ സമീപിച്ചത്. പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം പ്രകാരമാണ് ദയാശങ്കറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss