|    Mar 29 Wed, 2017 8:59 am
FLASH NEWS

ദയാശങ്കറിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 50 ലക്ഷം നല്‍കും: ബിഎസ്പി നേതാവ്

Published : 22nd July 2016 | Posted By: SMR

jannth-singh

ചണ്ഡീഗഡ്: ബിഎസ്പി നേതാവ് മായാവതിക്കെതിരേ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ ഉത്തര്‍പ്രദേശ് ബിജെപി ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിങിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് ബിഎസ്പി നേതാവ് ജന്നത്ത് ജഹാനുല്‍ ഹഖ്.
പാര്‍ട്ടി നേതാവിനെതിരേയുള്ള ദയാശങ്കറിന്റെ ഭാഷ ബിജെപിയുടെ യഥാര്‍ഥ സ്വഭാവമാണ് കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അവര്‍ക്കറിയില്ല അവര്‍ കര്‍ഷകരും ദലിതുകള്‍ക്കും എതിരാണ്. ഇപ്പോള്‍ സ്ത്രീകള്‍ക്കുമെതിരായി. ദയാശങ്കറിനെ ജയിലിലടയ്ക്കണം- ജന്നത്ത് ആവശ്യപ്പെട്ടു.
ബിഎസ്പി നേതാവിന്റെ പ്രസ്താവനയില്‍ ചണ്ഡീഗഡ് ബിജെപി അധ്യക്ഷന്‍ സജ്ഞയ് ടാണ്ഠന്‍ അമര്‍ഷം അറിയിച്ചു. വിഷയത്തില്‍ പാര്‍ട്ടി നടപടിയെടുത്തതാണ്. മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തെറ്റിനെ തെറ്റുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ല-അദ്ദേഹം പറഞ്ഞു. അതേസമയം, മായാവതിയെ അവഹേളിച്ച ബിജെപി നേതാവ് ദയാശങ്കര്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് ബിഎസ്പി പ്രവര്‍ത്തകര്‍ ലഖ്‌നോയില്‍ ആവശ്യപ്പെട്ടു.
ഹസ്രത്ത് ഗഞ്ചിലെ അംബേദ്കര്‍ പ്രതിമയ്ക്കു മുന്നി ല്‍ അവര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day