|    Dec 17 Sun, 2017 6:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദയാശങ്കര്‍ ഒളിവില്‍; തിരച്ചില്‍ തുടരുന്നു: മായാവതിക്കെതിരേ കേസ്

Published : 23rd July 2016 | Posted By: SMR

ലഖ്‌നോ: ബിഎസ്പി നേതാവ് മായാവതിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ബിജെപി നേതാവ് ദയാശങ്കര്‍ സിങ് ഒളിവില്‍. ഇദ്ദേഹത്തെ കണ്ടെത്താന്‍ പോലിസിനു കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ദയാശങ്കറെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലിസ് സൂപ്രണ്ട് മനോജ് കുമാര്‍ ഝാ പറഞ്ഞു.
അതിനിടെ, ദയാശങ്കര്‍ ലഖ്‌നോവില്‍ പോലിസിനു കീഴടങ്ങുമെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. സിങിന്റെ സഹോദരന്‍ ധര്‍മേന്ദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. സിങ് ഈ മാസം 21ന് ഗോരഖ്പൂര്‍ വിട്ടുവെന്നും അതിനു ശേഷം യാതൊരു വിവരവുമില്ലെന്നാണ് സഹോദരന്‍ പോലിസിനെ അറിയിച്ചത്. സിങിന്റെ അമ്മാവന്റെ വീട്ടിലും പോലിസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ 20ാം തിയ്യതി മുതല്‍ ഓഫ് ചെയ്തിരിക്കുകയാണ്. അതിനിടെ ദയാശങ്കര്‍ സിങിനെതിരേ പ്രതിഷേധിച്ച ചില ബിഎസ്പി നേതാക്കള്‍ക്കും മായാവതിക്കുമെതിരേ അദ്ദേഹത്തിന്റെ അമ്മ തെത്രദേവി പോലിസില്‍ പരാതി നല്‍കി. പ്രതിഷേധത്തിനിടെ സിങിന്റെ കുടുംബത്തെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തു.
മായാവതിയെക്കൂടാതെ നിരവധി സംസ്ഥാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss