|    Nov 22 Wed, 2017 6:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദയാവധം വേണം ; രാജീവ്ഗാന്ധി വധക്കേസിലെ കുറ്റവാളി

Published : 23rd June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജീവിതത്തിന്റെ അര്‍ഥം നഷ്ടപ്പെട്ടെന്നും തനിക്ക് ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസില്‍ ജയിലില്‍ക്കഴിയുന്ന കുറ്റവാളി. റോബര്‍ട്ട് പയസാണ് ഈ ആവശ്യമുന്നയിച്ച് തമിഴ്‌നാട് സര്‍ക്കാരിന് കത്തെഴുതിയിരിക്കുന്നത്. താന്‍ ജയിലില്‍ക്കഴിയാന്‍ തുടങ്ങിയിട്ട് 27 വര്‍ഷത്തിലധികമായി. സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. എന്റെ കുടുംബത്തില്‍ നിന്നാരും തന്നെ കാണാന്‍ വരാറില്ല. താന്‍ ഇനിയും ജീവിക്കുന്നതില്‍ അര്‍ഥമൊന്നുമില്ലെന്നും പയസ് കത്തില്‍ പറയുന്നു.  താനിനി ജയില്‍ മോചിതനാവാന്‍ പോകുന്നില്ല. അതിനാല്‍ എനിക്ക് ദയാവധം അനുവദിക്കണമെന്നാണ് തന്റെ അപേക്ഷ. ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ പയസ് പറയുന്നു. 1991 മെയില്‍ നടന്ന രാജീവ്ഗാന്ധി വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴുപേരിലൊരാളാണ് പയസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക