|    Jul 21 Fri, 2017 12:24 pm
FLASH NEWS
Home   >  National   >  

ദയാബായിയെ ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു

Published : 22nd December 2015 | Posted By: TK

dhayabai

 

ആലുവ: പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടര്‍ കെ.എന്‍ ഷൈലനെതിരെ കേസെടുത്തു.സ്ത്രീ യാത്രിക്കാരോട് അപമര്യാദയായി പെരുമാറുക,അശ്ലീല ചുവയുള്ള തരത്തില്‍ സംസാരിക്കുക എന്നീ കുറ്റങ്ങളാണ് വടക്കാഞ്ചേരി-ആലത്തൂര്‍,തൃശൂര്‍-എറണാകുളം ബസ്സിലെ കണ്ടക്ടറായ ഇയാള്‍ക്കെതിരെ ചുമത്തിയത്. ആലുവ പോലിസാണ് കേസെടുത്തത്. ഈ വിഷയത്തില്‍ അന്വേഷണാത്മകമായി ഷൈലനെയും ഡ്രൈവര്‍ യൂസഫിനെയും ഇന്നലെ തന്നെ കെഎസ്ആര്‍ടിസിയിലെ വിജിലന്‍സ് വിഭാഗം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക