|    Jul 23 Mon, 2018 1:03 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദയറുസോറിലെ കൂടുതല്‍ പ്രദേശം തിരിച്ചുപിടിച്ചതായി സിറിയന്‍ സേന

Published : 18th September 2017 | Posted By: fsq

 

ബെയ്‌റൂത്ത്: ഐഎസ് നിയന്ത്രണത്തിലുള്ള കിഴക്കന്‍ നഗരമായ ദയറുസോറിലെ കൂടുതല്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചതായി സിറിയന്‍ സേന. റഷ്യന്‍ പിന്തുണയോടെ ഈ മാസം തുടക്കത്തിലാണ് നഗരത്തില്‍ സിറിയ സൈനികനീക്കം ആരംഭിച്ചത്. ഇറാന്‍ പിന്തുണയുള്ള സായുധസംഘങ്ങളും സിറിയക്കൊപ്പം സൈനിക സഖ്യത്തില്‍ പങ്കാളികളാണ്. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറന്‍ തീരത്തെ ജാഫ്ര മേഖലയുടെ നിയന്ത്രണമാണ് സൈന്യം പുതുതായി നേടിയത്. നഗരത്തില്‍നിന്നു പുറത്തുകടക്കുന്നതിനുള്ള പ്രധാന മാര്‍ഗവും സിറിയന്‍സേന പിടിച്ചടക്കിയ പ്രദേശങ്ങളിലൂടെയാണ്. ദറുസോറിലെ അല്‍ ബുകാമന്‍, അല്‍ മയാദിന്‍ പട്ടണങ്ങളുടെ നിയന്ത്രണം നേടിയെടുത്തതായും സൈന്യം അറിയിച്ചു. യുഎസ് പിന്തുണയുള്ള സിറിയന്‍ വിമതസംഘങ്ങളും നഗരത്തില്‍ ഐഎസിനെതിരേ സൈനിക നീക്കം തുടരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss