|    Jun 23 Sat, 2018 12:03 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദമ്മാമില്‍ മലയാളി ഡോക്ടേഴ്‌സ് അസോസിയേഷന്‍

Published : 11th June 2018 | Posted By: AAK

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം ആസ്ഥാനമാക്കി ജീവകാരുണ്യ, സാമൂഹ്യ, ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട്‌ മലയാളി ഡോക്ടേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു. ഭാരവാഹികളായി ഡോ. ഉത്താന്‍ കോയ (മുഖ്യ രക്ഷാധികാരി), ഡോ. ജ്യോതി (പ്രസിഡന്റ്), ഡോ. സുരേഷ് പാണി (വൈസ് പ്രസി.), ഡോ. പ്രിന്‍സ് മാത്യു, ഡോ. ഇസ്മാഈല്‍ രയരോത് (സെക്രട്ടറി), ഡോ. ഹാഷിഖ്, ഡോ. ചാള്‍സ് (ജോ. സെക്രട്ടറി), ഡോ. അജി വര്‍ഗീസ് (ട്രഷറര്‍), ഡോ. നിന്‍സ ഫര്‍ഷ, ഡോ. ഫെമിന അലി (വനിതാ കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് ദമ്മാം അല്‍അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സദസ്സിന് ഡോ. ജ്യോതി അധ്യക്ഷത വഹിച്ചു. ഡോ. ഉത്താന്‍ കോയ റമദാന്‍ സന്ദേശം നല്‍കി. നാട്ടിലേക്ക് മടങ്ങുന്ന ഡോ. കാസിം കോളക്കാടന് യാത്രയയപ്പ് നല്‍കി. ഡോ. ഇസ്മാഈല്‍ രയരോത് സ്വാഗതവും ഡോ. ഹാഷിഖ് നന്ദിയും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss