|    Jul 24 Mon, 2017 10:03 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ദമ്മാമില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Published : 18th October 2016 | Posted By: SMR

ദമ്മാം: ഒരാഴ്ച മുമ്പ് ഹൃദയാഘാതംമൂലം മരിച്ച കൊല്ലം കുരീപ്പള്ളി സ്വദേശി തയ്ക്കാവ് ജങ്ഷനില്‍ ഹനീഫയുടെ മകന്‍ ഫസലുദ്ദീന്റെ (42) മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരത്തേക്കുള്ള ജെറ്റ് എയര്‍ വിമാനത്തില്‍ ദമ്മാമിലുണ്ടായിരുന്ന ജ്യേഷ്ഠന്‍ സലീമും മറ്റൊരു ബന്ധുവും അനുഗമിച്ചു. ഖബറടക്കം പുനുക്കന്നൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
ഏഴു വര്‍ഷം സൗദിയിലെ ജെജിസി കമ്പനിയില്‍ ജോലി ചെയ്ത ഫസലുദ്ദീന്‍ മൂന്നു മാസം മുമ്പാണ് മെക്കാനിക്കല്‍ എന്‍ജിനീയറായി എബിആര്‍ കമ്പനിയിലേക്കു മാറിയത്. ജോലിക്കിടെ ഓഫിസില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഫസലുദ്ദീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക