|    Dec 19 Wed, 2018 4:35 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ചീഫ് ലൈബ്രേറിയന്‍ നസീര്‍ മണിയംകുളം നാട്ടില്‍ മരിച്ചു

Published : 15th August 2018 | Posted By: AAK

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യവും ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ചീഫ് ലൈബ്രേറിയനുമായ നസീര്‍ മണിയംകുളം (59) നാട്ടില്‍ മരിച്ചു. ഒരു മാസം മുമ്പ് എറണാംകുളത്തുള്ള കുടുംബ സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കവേ ഹൃദയസ്തംഭനമുണ്ടായിരുന്നു. തീവ്രപരിചരണം കൊണ്ട് ഹൃദയാഘാതം അതിജീവിച്ചെങ്കിലും തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടതിനാല്‍ അബോധാവസ്ഥയില്‍ പാലാരിവട്ടം റെനി മെഡിസിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ചങ്ങനാശ്ശേരിയിലെ അദ്ദേഹത്തിന്റെ വസതിയായ വാണി ഗാര്‍ഡനില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങനാശേരി പഴയ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ഭാര്യ ഫാരിസ, മക്കള്‍ നിയാസ്, നവാസ്, നസ്രിന്‍, മരുമകന്‍ അന്‍വര്‍. ദമ്മാമിലെയും പരിസര പ്രദേശങ്ങളിലെയും കലാ സാംസ്‌കാരിക സംഘടനകളുമായും പ്രമുഖ വ്യക്തിത്വങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നസീര്‍ മണിയംകുളത്തിന്റെ നിര്യാണത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ അനുശോചിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss