|    Sep 26 Wed, 2018 5:07 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് പുതിയ നേതൃത്വം

Published : 26th May 2018 | Posted By: AAK

ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കൂട്ടായ്മയായ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് (ഡിഫ) പുതിയ നേതൃത്വം നിലവില്‍ വന്നു. ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഡിഫ ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റഫീഖ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. സിജി ദമ്മാം ചാപ്റ്റര്‍ ചീഫ് കോഡിനേറ്റര്‍ നജീബ് അരഞ്ഞിക്കല്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി പങ്കെടുത്തു. മുജീബ് കളത്തില്‍ വാര്‍ഷിക പ്രവര്‍ത്തന റിപോര്‍ട്ടും റിയാസ് പറളി സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. ഡിഫയില്‍ പുതിയ രജിസ്‌ട്രേഷന്‍ നല്‍കുന്നതിനായി നടത്തിയ യോഗ്യതാ മല്‍സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ദല്ല എഫ്‌സിക്കും ഫോര്‍സ ജലാവിക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മണി പത്തിരിപ്പാല, സമീര്‍ സാം എന്നിവരില്‍ നിന്നും ഷൗക്കത്ത്, ജാബിര്‍ ഏറ്റുവാങ്ങി. യോഗത്തില്‍ സക്കീര്‍ വള്ളക്കടവ് സ്വാഗതവും ഫ്രാങ്കോ ജോസ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: വില്‍ഫ്രഡ് ആന്‍ഡ്രൂസ് (പ്രസിഡന്റ്), ഫ്രാങ്കോ ജോസ് (ജ. സെക്രട്ടറി), ഷെരിഫ് മാണൂര്‍ (ട്രഷറര്‍), മന്‍സൂര്‍ മങ്കട, അഷ്റഫ് എടവണ്ണ, ഷമീര്‍ കൊടിയത്തൂര്‍, സഫീര്‍ മണലൊടി (വൈസ് പ്രസി.), ലിയാകത്തലി, സഹീര്‍ മജ്ദാല്‍, നൗഷാദ് മൂത്തേടം, അനസ് വയനാട് (ജോ. സെക്രട്ടറി).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss